Popular Posts

Tuesday, May 6, 2014

                                          ഘടികാരത്തിലെ  കിളികള്‍

നിലാവ് മയങ്ങുന്ന രാത്രിയുടെ ഏതോ നിമിഷത്തിലാകണം
ഇന്നലെയ്ക്കു ചിറകുകള്‍ മുളച്ച് ഇന്നായ് മാറുന്നത്...!

ആ നിമിഷത്തിലെങ്ങോ പറന്നുയരുന്ന ഓര്‍മ്മകളുടെ
ചിറകില്‍നിന്നാകണം ഒരു തൂവല്‍ പോലെ
സ്വപ്‌നങ്ങള്‍ എന്‍റെ നിദ്രയിലേക്ക് പൊഴിയുന്നതും.

ആ സ്വപ്നഭൂമികയിലായിരിക്കണം ഞാന്‍
പേരില്ലാരാജ്യത്തെ സുല്‍ത്താനും നീ റാണിയുമാകുന്നത്..!

രാജ്യം തകര്‍ത്തുകൊണ്ടാണ് എന്നും-ഘടികാരത്തിലെ
കിളികള്‍ എന്നെ മരുഭൂമിയുടെ ചൂടിലേക്ക് സ്വാഗതം ചെയുന്നത്
തൂവെള്ള ഉടുപ്പും തലയില്‍ വെള്ളപുഷ്പ്പങ്ങളും
ചൂടിയ കുഞ്ഞുമാലാഖക്ക് ഇന്ന് ആദ്യകുര്‍ബാനയാണ്.
"നിന്‍റെ രാജ്യം വരേണമേ.."
വികാരിയുടെ വാക്കുകള്‍ ആ മാലാഖ ഏറ്റുച്ചൊല്ലി.

വീണ്ടും:

"എന്‍റെ രാജ്യം വരേണമേ..."
വികാരിയുടെ വാക്കുകള്‍ അവള്‍ ചൊല്ലാന്‍ മടിച്ചു.
കീറിപ്പറിഞ്ഞ ഉടുപ്പും പിച്ചിചീന്തിയ പുഷ്പ്പങ്ങളും
കൊണ്ട് അവളുടെ ആദ്യകുര്‍ബാന അന്ത്യകൂദാശയായി

പറുദീസയില്‍ നിന്നും അവള്‍ തിരിഞ്ഞു നോക്കി
സ്വര്‍ഗത്തിലേക്കുള്ള പാദ ഇടുങ്ങിയതല്ല....!
വികാരിയച്ചന്‍റെ വികാരമായിരിക്കാം അയാളുടെ
പാദകളെ ഇടുങ്ങിയതാക്കുന്നത്...?