Popular Posts
-
നഗരത്തിലെ പക്ഷി
-
തൂവെള്ള ഉടുപ്പും തലയില്‍ വെള്ളപുഷ്പ്പങ്ങളും ചൂടിയ കുഞ്ഞുമാലാഖക്ക് ഇന്ന് ആദ്യകുര്‍ബാനയാണ്. "നിന്റെ രാജ്യം വരേണമേ.." വികാ...
-
ഘടികാരത്തിലെ കിളികള്‍ നിലാവ് മയങ്ങുന്ന രാത്രിയുടെ ഏതോ നിമിഷത്തിലാകണം ഇന്നലെയ്ക്കു ചിറക...
Saturday, May 24, 2014
Tuesday, May 6, 2014
ഘടികാരത്തിലെ കിളികള്‍
നിലാവ് മയങ്ങുന്ന
രാത്രിയുടെ ഏതോ നിമിഷത്തിലാകണം
ഇന്നലെയ്ക്കു ചിറകുകള്
മുളച്ച് ഇന്നായ് മാറുന്നത്...!
ആ നിമിഷത്തിലെങ്ങോ പറന്നുയരുന്ന
ഓര്‍മ്മകളുടെ
ചിറകില്നിന്നാകണം ഒരു
തൂവല്‍ പോലെ
സ്വപ്നങ്ങള്‍ എന്റെ നിദ്രയിലേക്ക് പൊഴിയുന്നതും.
ആ സ്വപ്നഭൂമികയിലായിരിക്കണം
ഞാന്‍
പേരില്ലാരാജ്യത്തെ സുല്‍ത്താനും
നീ റാണിയുമാകുന്നത്..!
ആ രാജ്യം തകര്‍ത്തുകൊണ്ടാണ്
എന്നും-ഘടികാരത്തിലെ
കിളികള്‍ എന്നെ
മരുഭൂമിയുടെ ചൂടിലേക്ക് സ്വാഗതം ചെയുന്നത്
തൂവെള്ള ഉടുപ്പും തലയില്‍ വെള്ളപുഷ്പ്പങ്ങളും
ചൂടിയ കുഞ്ഞുമാലാഖക്ക്
ഇന്ന് ആദ്യകുര്‍ബാനയാണ്.
"നിന്റെ രാജ്യം
വരേണമേ.."
വികാരിയുടെ വാക്കുകള്‍ ആ മാലാഖ
ഏറ്റുച്ചൊല്ലി.
വീണ്ടും:
"എന്റെ രാജ്യം
വരേണമേ..."
വികാരിയുടെ വാക്കുകള്‍ അവള്
ചൊല്ലാന്‍ മടിച്ചു.
കീറിപ്പറിഞ്ഞ ഉടുപ്പും
പിച്ചിചീന്തിയ പുഷ്പ്പങ്ങളും
കൊണ്ട് അവളുടെ ആദ്യകുര്‍ബാന അന്ത്യകൂദാശയായി
പറുദീസയില്‍ നിന്നും അവള്
തിരിഞ്ഞു നോക്കി
സ്വര്‍ഗത്തിലേക്കുള്ള പാദ
ഇടുങ്ങിയതല്ല....!
വികാരിയച്ചന്റെ
വികാരമായിരിക്കാം അയാളുടെ
പാദകളെ
ഇടുങ്ങിയതാക്കുന്നത്...?
Subscribe to:
Posts (Atom)



